കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ NSS വിദ്യാർത്ഥികൾ വയനാടിന് കൈത്താങ്ങായി അച്ചാർ വിൽപ്പനയിൽ

കൊയിലാണ്ടി: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി NSS വിദ്യാർത്ഥികൾ അച്ചാർ വിൽപ്പനയിലൂടെ ധനസമാഹരണം നടത്തുന്നു. ദുരിതബാധിതർക്ക് വീട് നിർമ്മിക്കുന്നതിനുള്ള സഹായം നൽകുന്നതിനുവേണ്ടിയാണ് കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വെക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ ‘സുമേധ ദ്വിദിന’ ക്യാമ്പിന്റെ ഭാഗമായി സ്വന്തമായി അച്ചാർ നിർമ്മിച്ച് നൽകുന്നത്.
.

.
ഫണ്ട് ശേഖരണത്തിൻ്റെ ഭാഗമായി പി.ടി.എ പ്രസിഡണ്ട് വി. സുചീന്ദ്രൻ എസ് എം സി ചെയർമാൻ ഹരീഷ് എന്നിവർ ചേർന്ന് കൊയിലാണ്ടി നഗരസഭ കൗൺസിലർക്ക് നൽകി ആദ്യ വില്പന നടത്തി. എൻ.എസ്.എസ് ലീഡർ ഫിദ ഫാത്തിമ, എസ്. എസ്. അഭിനവ് എന്നിവർ സംസാരിച്ചു..
