മാലിന്യങ്ങൾ തീരെ ഇല്ലാത്ത സ്ഥാപനങ്ങളെ യൂസേഴ്സ് ഫീസിൽ നിന്നും ഒഴിവാക്കണം: വ്യാപാരി വ്യവസായി സമിതി നന്മണ്ട യുണിറ്റ്

ബാലുശ്ശേരി: വ്യാപാരി വ്യവസായി സമിതി നന്മണ്ട യുണിറ്റിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേന യൂസേഴ്സ് ഫീ സംബന്ധിച്ച് നന്മണ്ട ഗ്രാമ പഞ്ചായത്തിന് നിവേദനം നൽകി. മാലിന്യങ്ങൾ തീരെ ഇല്ലാത്ത സ്ഥാപനങ്ങളെ യൂസേഴ്സ് ഫീസിൽ നിന്നും ഒഴിവാക്കണം എന്നും തെരുവ് കച്ചവടം നിശ്ചിത സ്ഥലപരിധിക്കുള്ളിൽ നിരോധിക്കണം എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

പരാതികൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകി. ജില്ലാ ജോ. സെക്രട്ടറി പി. ആർ. രഘുത്തമൻ, യുണിറ്റ് പ്രസിഡന്റ് കെ. കെ. മനാഫ്, സെക്രട്ടറി ലിപീഷ്, കക്കോടി ഏരിയ കമ്മറ്റി അംഗങ്ങളായ വി. സദാനന്ദൻ, വിനോദ് പോപ്പി, ബാലുശ്ശേരി ഏരിയ കമ്മറ്റി അംഗം ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

