KOYILANDY DIARY.COM

The Perfect News Portal

ശ്രീ പിഷാരികാവിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിനു കീഴിലെ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു. ശ്രീപുത്രൻ ടി. തൈക്കണ്ടി (ഹൗസ് ) കൊല്ലം, ഉണ്ണികൃഷ്ണൻ സി, ചെട്ട്യാം കണ്ടിതാഴെ (ഹൗസ്) കൊല്ലം,  രാധാകൃഷ്ണൻ പി.പി, ശ്രീനിലയം (ഹൗസ്) വിയൂർ, ബാലകൃഷ്ണൻ എം, തൃപുര ( ഹൗസ്) അരിക്കുളം എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ടത്.
ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ കൊട്ടിലകത്ത് ബാലൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതുതായി നിയമിതരായ ട്രസ്റ്റിമാർ ചുമതലയേറ്റു. പാരമ്പര്യ ട്രസ്റ്റിമാരും, എക്സിക്യൂട്ടീവ് ഓഫീസർ കെ. ജഗദീഷ് പ്രസാദും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷ കാലത്തിലധികമായി പാരമ്പര്യേതര  ട്രസ്റ്റിമാരുടെ  നിയമനം വിവിധകാരണങ്ങളാൽ തടസ്സപ്പെട്ടു കിടക്കുകയായിരുന്നു.
Share news