KOYILANDY DIARY.COM

The Perfect News Portal

മഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവം; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം മഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗോലു ടംഡിൽക്കർ, മധ്യപ്രദേശ് സ്വദേശി കസ്‌ഡേക്കർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ആണ് മധ്യപ്രദേശ് സ്വദേശി റാം ശങ്കർ കൊല്ലപ്പെട്ടത്. മഞ്ചേരി നഗര മധ്യത്തിൽ ആയിരുന്നു നാടിനെ നടുക്കുന്ന കൊലപാതകം. കുത്തുകൾ ഇടവഴിയിലാണ് തല തകർന്നു കിടക്കുന്ന റാം ശങ്കറിന്റെ മൃതദേഹം നാട്ടുകാർ കണ്ടത്.

ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങി താമസിക്കുന്ന സ്ഥലത്ത് ഉണ്ടായ കൊലപാതകത്തിൽ അവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുള്ള പരിശോധനയാണ് പ്രതികളിലേക്ക് എത്താൻ സഹായകമായത്. മഹാരാഷ്ട്ര അമരാവതി സ്വദേശി ഗോലു ടംഡിൽക്കർ മധ്യപ്രദേശ് ബേറ്റുൽ സ്വദേശി കസ്‌ഡേക്കർ എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

 

പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ രാം ശങ്കർ മോഷ്ടിച്ച് എന്ന് ആരോപിച്ചു ഉണ്ടായ തർക്കമാണ് കൊലപാതകാലത്തിൽ കലാശിച്ചത്. മദ്യ ലഹരിയിലായിരുന്നു രാം ശങ്കറിനെ പ്രതകൾ പിന്തുടരുകയും ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് ആക്രമിക്കുകയും ആയിരുന്നു. നെഞ്ചിലും തലക്കും ക്രൂരമായി ചെങ്കല്ല് കൊണ്ട് കുത്തി. രാം ശങ്കറിന്റെ തല തകർന്ന് രക്തം വാർന്നാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മധ്യപ്രദേശിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും.

Advertisements
Share news