KOYILANDY DIARY

The Perfect News Portal

ഓണപ്പൂവിളിക്കൊപ്പം പ്രവാസി കൃഷിക്കൂട്ടവും

മൂടാടി: സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടത്തിലുള്ള പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചെണ്ടു മല്ലി കൃഷി ആരംഭിച്ചു. പതിനാറാം വാർഡിൽ ആരംഭിച്ച രണ്ടാം വട്ട കൃഷിയാണിത്. മൂടാടി പഞ്ചായത്തിലെ “ഓണപ്പൂവിളി” ഒരുക്കങ്ങളുടെ ഭാഗമായി തുടങ്ങുന്ന പൂകൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. കെ മോഹനൻ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ പി  ഫൗസിയ മുഖ്യാതിഥിയായി. വാർഡ് മെമ്പർ രാമചന്ദ്രൻ കൊയിലോത്ത്, ബി കെ രമേശ് കുമാർ, കൃഷിക്കൂട്ടം കോർഡിനേറ്റർ എം. വി ബാബു എന്നിവർ സംസാരിച്ചു.