KOYILANDY DIARY.COM

The Perfect News Portal

പുനരന്വേഷണം വേണ്ട: കൊടകര കേസിൽ തുടരന്വേഷണം വേണമെന്ന് അഡ്വ. എൻകെ ഉണ്ണികൃഷ്ണൻ

കൊടകര കേസിൽ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻകെ ഉണ്ണികൃഷ്ണൻ. കേസിൽ നേരത്തെ നടത്തിയിട്ടുള്ള പൊലീസ് അന്വേഷണത്തിൽ അപാകതകൾ ഇല്ലാത്തതിനാൽ തുടരന്വേഷണം നടത്തിയാൽ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ നടത്തിയ അന്വേഷണത്തിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ അന്നത്തെ അന്വേഷണ സംഘത്തിന് തുടരന്വേഷണം നടത്താം. ആ വിവരം കോടതിയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണസംഘം ആവശ്യപ്പെട്ടാൽ കോടതിയുടെ അനുമതി തേടും. പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുന്നതിന് തടസ്സങ്ങൾ ഇല്ലെന്നും അഡ്വ. എൻകെ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. കുഴൽപ്പണം സംബന്ധിച്ച കേസ് അന്വേഷിക്കേണ്ടത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ്. പണം തട്ടിയെടുത്ത കേസിൽ മാത്രമാണ് പോലീസിന് തുടരന്വേഷണം സാധ്യമാവുകെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news