പേരാമ്പ്ര ആവള എൻ എൻ നല്ലൂർ നാരായണൻ മാസ്റ്റർ (81)

പേരാമ്പ്ര ആവള എൻ എൻ നല്ലൂർ നാരായണൻ മാസ്റ്റർ (81) നിര്യാതനായി.
ആവള യു. പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ, കാൻഫെഡ് ജില്ലാ സെക്രട്ടറി, ഭാരത് സേവക് സമാജ് സംസ്ഥാന ഭാരവാഹി, കെ. എ. പി. ടി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം, പെൻഷനേഴ്സ് യൂനിയൻ ജില്ലാ ഭാരവാഹി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു. മികച്ച വാഗ്മിയും, ഗ്രന്ഥശാലാ സംഘം പ്രവർത്തകനുമായിരുന്നു. പി. എൻ പണിക്കർ, തെങ്ങുമം ബാലകൃഷ്ണൻ പിള്ള തുടങ്ങിയവരുടെ സഹയാത്രികനായി പ്രവർത്തിച്ചു.

മികച്ച അദ്ധ്യാപകനുള്ള ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവാണ്. ഭാര്യ: നളിനി നല്ലൂർ (റിട്ടയേർഡ് വനിതാ ക്ഷേമ ഓഫീസർ പേരാമ്പ്ര ബ്ലോക്ക്, മഹിള കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് പ്രസിഡണ്ട്, മുൻ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പ്രസിഡന്റ് വനിതാ സഹകരണ സംഘം മുയിപ്പോത്ത്). മക്കൾ: സുഷാന്ത് (എഞ്ചിനീയർ, പൂന), സിന്ധു (അദ്ധ്യാപിക നെടുവ ഹൈസ്കൂൾ, പരപ്പനങ്ങാടി), സുജീഷ് (കോൺഗ്രസ് പ്രവർത്തകൻ).

മരുമക്കൾ: ഷീബഷെമി (എഞ്ചിനീയർ, പൂന), ശ്രീജിത്ത് (അദ്ധ്യാപകൻ, കൂത്താളി ഹയർസെക്കന്ററി സ്കൂൾ), സുജിന (അദ്ധ്യാപിക, മാട്ടനോട് യു. പി സ്കൂൾ). സഹോദരങ്ങൾ: ജാനു അമ്മ (മയ്യന്നൂർ), ദേവി (ആവള), ശാന്ത (അരൂർ), പരേതരായ കുഞ്ഞികൃഷ്ണൻ നായർ നല്ലൂർ, കുഞ്ഞിരാമൻ നായർ (പേരാമ്പ്ര), അമ്മാളു അമ്മ (കാരയാട്), ബാലൻ വൈദ്യർ (പേരാമ്പ്ര), നാരായണൻ നായർ (കൂത്താളി), കുഞ്ഞികേളു നായർ (ആവള- കുട്ടോത്ത്).

