KOYILANDY DIARY.COM

The Perfect News Portal

പഴയ കാഷ്വാലിറ്റി കെട്ടിടത്തിലേക്ക് പുതിയ വിഭാഗങ്ങൾ

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ അത്യാഹിതവിഭാഗം കെട്ടിടത്തിലേക്ക്‌ അസ്ഥിരോഗ വിഭാഗം ഒപിയടക്കമുള്ള വിഭാഗങ്ങൾ മാറ്റിയേക്കും.  ഒന്നാം നിലയിൽ സ്ഥലപരിമിതിയോടെയാണ്‌ അസ്ഥിരോഗ വിഭാഗം ഒപി പ്രവർത്തിക്കുന്നത്. രോഗികൾ ഏറെ പ്രയാസം സഹിച്ചാണ് ഇവിടെ എത്തുന്നത്.
  കെട്ടിടത്തിന്റെ വിനിയോഗത്തെക്കുറിച്ച്‌ ആലോചിക്കാൻ സ്പേസ് ഒക്കിപൈ കമ്മിറ്റി അടുത്ത ദിവസം യോഗം ചേരും. സർജറി വിഭാഗത്തിൽ സ്ത്രീകൾക്ക് രണ്ട് വാർഡുകൾ മാത്രമാണുള്ളത്. അതിനാൽ പലരും നിലത്തുകിടക്കേണ്ട ഗതികേടിലാണ്‌. ഇതിനും പരിഹാരം കാണണം. ആശുപത്രിക്ക് പുതിയതായി അനുവദിച്ച മെഡിക്കൽ ഓങ്കോളജിക്കും വാർഡ് അനുവദിക്കണം.
പുതുതായി തുടങ്ങിയ പാലിയേറ്റീവ് വിഭാഗത്തിനും വാർഡും തിയേറ്ററും ഒരുക്കേണ്ടതുണ്ട്. എല്ലാം രോഗീസൗഹൃദമായി സജ്ജീകരിക്കാനാണ് ശ്രമമെന്ന് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി പറഞ്ഞു. അത്യാഹിത വിഭാഗത്തിന്‌ പുതിയ ബ്ലോക്ക്‌ വന്നതോടെയാണ്‌ പഴയ അത്യാഹിതവിഭാഗം കെട്ടിടം ഒഴിവുവന്നത്‌.
Share news