KOYILANDY DIARY.COM

The Perfect News Portal

സ്റ്റാർട്ട് അപ്പുകൾക്ക് പുതിയ പദ്ധതി; തദ്ദേശ സ്ഥാപനങ്ങളിൽ സംരംഭക സഭ സംഘടിപ്പിക്കും: മന്ത്രി പി രാജീവ്

സ്റ്റാർട്ട് അപ്പുകൾക്ക് പുതിയ പദ്ധതി രൂപീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെ എസ് ഐ ഡി സിയുടെ നേതൃത്വത്തിൽ സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച നേട്ടമാണ് ഉണ്ടാകുന്നത്. വിദ്യാർത്ഥികൾക്കായി സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്നു. കെ ടി യു പുതുക്കിയ സിലബസിലും സംരംഭകത്വത്തിന് പ്രാധാന്യം നൽകുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ സംരംഭക സഭ സംഘടിപ്പിക്കും. വ്യവസായ വകുപ്പും തദ്ദേശ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിനുപുറമെ ഉൽപ്പന്നങ്ങൾക്ക് കേരള ബ്രാൻഡ് രൂപീകരിക്കും. കേരള ബ്രാൻഡ് എന്ന പേരിൽ ഒരു ബ്രാൻഡ് ഉടൻ ഉണ്ടാകും. ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണക്ക് ബ്രാൻഡിംഗ് ഏർപ്പെടുത്തും. പിന്നാലെ മറ്റ് ഉൽപ്പന്നങ്ങളെയും ഉൾപ്പെടുത്തും. മാനദണ്ഡങ്ങൾ അനുസരിച്ച് ഉൽപ്പന്നങ്ങൾ പുറത്തിറക്കും. മാനദണ്ഡമനുസരിച്ച് ഉൽപ്പന്നങ്ങൾക്ക് കേരളത്തിൻറെ നന്മ ബ്രാൻഡ് നൽകുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

Share news