ചലച്ചിത്ര കൂട്ടായ്മക്ക് പുതിയ ഭരണസമിതി
കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ ചേർന്ന ഫിലിം ഫാക്ടറി കോഴിക്കോട് (QFFK) ന്റെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു. കൊയിലാണ്ടിയിലെ ചലച്ചിത്ര പ്രവർത്തനങ്ങൾക്ക് ആവശ്യമായ ചർച്ചകൾക്ക് ശേഷം 15 അംഗ എക്സിക്യൂട്ടീവ് ഭരണസമിതി നിലവിൽ വന്നു. തുടർന്ന് ഭാരവാഹികളെയും രക്ഷാധികാരികളെയും തെരെഞ്ഞെടുത്തു. ഇൻ്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ഭരണസമിതി രക്ഷാധികാരികൾ: സത്യചന്ദ്രൻ പൊയിൽക്കാവ്, രാമചന്ദ്രൻ മാസ്റ്റർ, രാഗം മുഹമ്മദ് അലി, പപ്പൻ മണിയൂർ, രവി വി കെ, പ്രശാന്ത് ചില്ല (പ്രസിഡണ്ട്), ഷീജ രഘുനാഥ് (വൈസ് പ്രസിഡണ്ട്) ജനറൽ സെക്രട്ടറി (അഡ്വ സത്യൻ), കിഷോർ മാധവൻ ജോയിൻ്റ് സെക്രട്ടറി), ആൻസൻ ജേക്കബ് (ട്രഷറർ) എന്നിവർ ഭാരവാഹികളായും,

എക്സികുട്ടീവ് അംഗങ്ങളായി അലി കെ വി, ഹരി ക്ലാപ്സ്, ശ്രീകുമാർ. ലിജിൻ രാജ്, രഞ്ജിത് ലാൽ. റോബിൻ. മകേശൻ നടേരി. എസ് ആർ ഖാൻ, ആൻവിൻ. വിശ്വനാഥൻ പോസ്റ്റർ, അനുബന്ധ ഡിസൈനറായി ദിനേഷ് യു.എംനെയും യോഗം തെരെഞ്ഞെടുത്തു. യോഗത്തിൽ ആൻസൻ ജേക്കബ്ബ് സ്വാഗതം പറഞ്ഞു.

