KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ അയൽവാസികൾ മരിച്ച നിലയിൽ

ദുരൂഹ സാഹചര്യത്തിൽ അയൽവാസികൾ മരിച്ച നിലയിൽ. കോഴിക്കോട്: കായക്കൊടി സ്വദേശികളായ ബാബു (50), അയല്‍വാസി രാജീവന്‍ എന്നിവരാണ് മരിച്ചത്. ബാബുവിനെ വീട്ടിലെ കിടപ്പു മുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിലും തൊട്ടുപിന്നാലെ രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

സംഭവ സമയത്ത് ബാബുവിൻ്റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭാര്യ അങ്കണവാടിയില്‍ നിന്നു മടങ്ങി വന്നപ്പോഴാണു ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്. രണ്ടുമരണങ്ങളിലും ദുരൂഹതയുണ്ടെന്നു തൊട്ടില്‍പ്പാലം പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news