KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി. 21ന് ശനിയാഴ്ച സപ്തമി ദിവസം രാവിലെ 7 മുതൽ സഹസ്രനാമാർച്ചന, 8ന് സുനിൽ വടകര അവതരിപ്പിക്കുന്ന സോപാന സംഗീതം, വൈകിട്ട് 6 ന് സപ്തസ്വര വടകര അവതരിപ്പിക്കുന്ന ഭക്തി കീർത്തനങ്ങൾ വൈകുന്നേരം 7ന് പുഷ്പക ബ്രാഹ്മണ സമാജം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, 7.30ന് തദ്ദേശവാസികൾ അവതരിപ്പിക്കുന്ന നാട്ടുണർവ് കലാപരിപാടികൾ എന്നിവയും നടക്കും. 

ഞായർ ദുർഗ്ഗാഷ്ടമി ദിവസം രാവിലെ 7 ന് സഹസ്രനാമാർച്ചന ഉച്ചയ്ക്ക് 3 മുതൽ ഗ്രന്ഥം വെപ്പ് 6 ന് തേജാലക്മി എ മനോജ്, നിള രാജേഷ് അവതരിപ്പിക്കുന്ന നൃത്തം 6 30 മുതൽ കൂത്താളി തിളക്കം നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 23ന് മഹാനവമി ദിവസം രാവിലെ 7ന് സഹസ്രനാമാർച്ചന 10 ന് കലാമണ്ഡലം മാണി വാസുദേവ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്, ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ട്, വൈകിട്ട് 6 മുതൽ വാഹനപൂജ രാത്രി 7 ന് ജാനു ക്രിയേഷൻസ് അവതരിപ്പിക്കുന്ന ജാനു തമാശകൾ മാജിക് ഡാൻസ്.

24 ചൊവ്വാഴ്ച വിജയദശമി ദിവസം രാവിലെ 7  സഹസ്രനാമാർച്ചന 9 മുതൽ  ഗ്രന്ഥം എടുപ്പ് 9 30 ന് ശ്രീലതാ വാര്യരും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരക്കളി 10ന് കെഎം രാധാകൃഷണൻ  കണ്ണൂർ അവതരിപ്പിക്കുന്ന പ്രഭാഷണം വൈകിട്ട് 6ന് ഫ്രൻസ് വോയ്സ് പയ്യോളി അവതരിപ്പിക്കുന്ന ഹൃദയരാഗങ്ങൾ എന്നിവ അരങ്ങേറും.

Advertisements
Share news