നവധ്വനി സാംസ്കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: നവധ്വനി സാംസ്കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. SSLC,+2, LSS, USS, NMMS ഉന്നത വിജയികൾക്കുളള അനുമോദനവും ബോധവൽക്കരണ ക്ലാസ്സും എ.കെ.ജി.വില്ലയിൽ (കരിങ്ങറ്റിക്കോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം) വെച്ച് നടന്നു. ഉളളിയേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ മാസറ്റർ ഉദ്ഘാടനം ചെയ്തു. നിവേദ് നടുക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. യുവതലമുറയെ സ്വാധീനിക്കുന്ന അപകടകരമായ സാമൂഹികമായ തിന്മയെ സംബന്ധിച്ച് രംഗീഷ് കടവത്ത് ക്ലാസ്സ് നയിച്ചു. ബിജു ചെറുവാട്ട് ആശംസയും നിജീഷ്. പി.എം സ്വാഗതവും ഷൈജു മീത്തലെ ചാലിൽ നന്ദിയും പറഞ്ഞു.
