KOYILANDY DIARY.COM

The Perfect News Portal

നാട്ടുകൂട്ടം സാംസ്കാരിക കേന്ദ്രം 21ാം വാർഷിക ആഘോഷവും സാംസ്കാരിക സന്ധ്യയും

പുളിയഞ്ചേരി: നാട്ടുകൂട്ടം സാംസ്കാരിക കേന്ദ്രം 21ാം വാർഷിക ആഘോഷവും, സാംസ്കാരിക സന്ധ്യയും സംഘടിപ്പിച്ചു. 28, 29 തീയതികളിലായി നടന്ന പരിപാടി പ്രശസ്ത ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മിനിസ്ക്രീൻ താരം വിനോദ് കോവൂർ മുഖ്യാതിഥിയായിരുന്നു.
2021 കലാമണ്ഡലം പുരസ്കാര ജേതാവ് മുചുകുന്ന് പത്മനാഭൻ, ജീവകാരുണ്യ പ്രവർത്തകൻ വലിയാട്ടിൽ ബാലകൃഷ്ണൻ എന്നിവരെ മുൻ എം. എൽ. എ. കെ. ദാസൻ അനുമോദിച്ചു. നഗരസഭാ കൗൺസിലർമാരായ പ്രജില. സി, രമേശൻ മാസ്റ്റർ, സാമൂഹ്യ പ്രവർത്തകൻ എ.കെ. സി മുഹമ്മദ് എന്നിവർ സംസാരിച്ചു. നാട്ടുകൂട്ടം പ്രസിഡണ്ട് രാജീവൻ എം. കെ. സ്വാഗതവും കൺവീനർ സുരേഷ് എടക്കണ്ടി നന്ദിയും പറഞ്ഞു.
Share news