KOYILANDY DIARY.COM

The Perfect News Portal

ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സമരസമിതി പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു

കൊയിലാണ്ടി: ബസ്സ് ഉടമകളും തൊഴിലാളികളും ജൂലായ് 2ന് വഗാഡ് ഓഫീസ് ഉപരോധിക്കും. കൊയിലാണ്ടി വടകര താലൂക്കുകളിലെ ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി യാത്രക്ലേശം രൂക്ഷമായ സാഹചര്യത്തിൽ വടകരയിലെയും, കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, തൊഴിലാളി സംഘടനാ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നു. 

സമരത്തിൻ്റെ മുന്നോടിയായി എം.പി, എം.എൽ.എ, ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം കൊമാറി. റോഡിൻ്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകൾ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നും കൊയിലാണ്ടി വടകര ബസ്സുകൾ പയ്യോളി വരെയാണ് ഉപ്പോൾ സർവീസ് നടത്തുന്നത്. ജൂലായ് 2നു ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നന്തിയിലെ വഗാഡിൻ്റെ ഓഫീസിലേക്ക് വടകരയിലെയും കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, സംയുക്ത തൊഴിലാളി യൂണിയൻ കോഓർഡിനേഷൻ കമ്മിറ്റിയും മാർച്ച് നടത്തും.

മുഴുവൻ തൊഴിലാളികളും അണിനിരക്കുമെന്നും നേതാക്കൾ അറിയിച്ചു. സംയുക്ത സമരസമിതി ഭാരവാഹികളായ എ.കെ. സുരേഷ് ബാബു, ഇ.സി. കുഞ്ഞമ്മദ്, പാറക്കൽ അബു ഹാജി, പി. ബിജു, അഡ്വ: നാരായണൻ നായർ, എ.പി. ഹരിദാസൻ, പി.കെ. മമ്മദ് കോയ, തുടങ്ങിയവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.

Advertisements
Share news