നടനപ്രഭ ലൈബ്രറി ആൻ്റ് റീഡിങ്ങ് റൂം ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ തൂവ്വക്കോട് നടനപ്രഭയിൽ ലൈബ്രറി ആൻ്റ് റീഡിങ്ങ് റൂം പ്രവർത്തനം ആരംഭിച്ചു. ഗ്രന്ഥകാരൻ ഡോ. പി. സുരേഷ് ബാബു ലൈബ്രറി ആൻ്റ് റീഡിങ്ങ് റൂം ജനങ്ങൾക്ക് സമർപ്പിച്ചു. ഉദ്ഘാടന പരിപാടിയിൽ ബിജു കീറക്കാട്ട് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണു ആദ്യ പുസതക വിതരണം നിർവ്വഹിച്ചു. സത്യചന്ദ്രൻ പൊയിൽക്കാവ് മുഖ്യാതിഥിയായിരുന്നു.
.

.
അനിൽ കാഞ്ഞിലശ്ശേരി, വിനീത മണാട്ട്, ബിന്ദു ബാബു, ബാലു പുക്കാട്, ലൈബ്രറി പ്രസിഡൻ്റ് എം.കെ. ലിജീഷ്, സെക്രട്ടറി എം.കെ.ഷാജി, നിഖില ജിനേഷ് എന്നിവർ സംസാരിച്ചു.



