KOYILANDY DIARY

The Perfect News Portal

നരേന്ദ്രമോദി ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; മല്ലികാര്‍ജുന്‍ ഖര്‍ഗെ

നരേന്ദ്രമോദി ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഭരണഘടനാ വിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കില്ല. അടിയന്തരാവസ്ഥയെക്കുറിച്ച് മോദി100 തവണ പറയും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെയാണ് മോദി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഖര്‍ഗെ പറഞ്ഞു. അടിയന്തരാവസ്ഥ പറഞ്ഞ് മോദിക്ക് എത്രകാലം മുന്നോട്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം പാർലമെന്റ് മന്ദിരത്തിന് മുൻപിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന തത്വങ്ങൾ പിന്തുടരുമെന്നും രാജ്യത്തെ നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും മോദി പറഞ്ഞു.

 

പുതിയ എംപിമാരെ സ്വാഗതം ചെയ്യുന്നു. പുതിയ ലക്ഷ്യത്തോടെ മുന്നോട്ട് പോകണമെന്നും നരേന്ദ്ര മോദി പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ വയനാട് എംപി സ്ഥാനം ഉപേക്ഷിച്ചുളള രാജി സ്പീക്കര്‍ അംഗീകരിച്ചു. എന്നാൽ പ്രോടെം സ്പീക്കർ പാനല്‍ പ്രതിപക്ഷം നിരസിച്ചു. കൊടിക്കുന്നില്‍ സുരേഷ്, ടി ആര്‍ ബാലു, സുദീപ് ബന്ദോപാധ്യായ എന്നിവരെ ചെയര്‍മാന്‍ പാനലിലേക്ക് സ്പീക്കര്‍ ക്ഷണിച്ചെങ്കിലും നിരസിച്ചു.

Advertisements