നാളേരിക്കുഴി ശ്രീ ഭുവനേശ്വരീ ക്ഷേത്ര മരഹോത്സവത്തിന് കൊടിയേറി
ബാലുശ്ശേരി: പുത്തൂർവട്ടം നാളേരിക്കുഴി ശ്രീ ഭുവനേശ്വരീ ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് ശ്രീകുമാർ നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി മുണ്ടക്കൽ ഇല്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. മാർച്ച് 14 മുതൽ വിവിധ ക്ഷേത്ര ചടങ്ങുകളോടെയും, കലാപരിപാടികളോടെയും 18ന് ഉത്സവം സമാപിക്കും.



