KOYILANDY DIARY.COM

The Perfect News Portal

നടുവണ്ണൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വിരമിക്കുന്ന അധ്യാപകർക്ക് ഇന്ന് യാത്രയയപ്പ്

നടുവണ്ണൂർ: നടുവണ്ണൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം ഇന്ന് മൂന്ന് മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വിരമിക്കുന്ന ചിത്രകല അധ്യാപകൻ കെ. സി. രാജീവൻ സ്കൂളിനായി നിർമിച്ചു നല്കിയ ഗാന്ധി പ്രതിമ അനാച്ഛാദനവും മന്ത്രി നിർവഹിക്കും. പരിപാടിയിൽ ബാലുശ്ശേരി എം.എൽ.എ. കെ.എം. സച്ചിൻ ദേവ് അധ്യക്ഷത വഹിക്കും.
പ്രധാനാധ്യാപകൻ ടി. മുനാസ്, അധ്യാപകരായ കെ.സി. രാജീവൻ, ടി.എം. സുരേഷ് ബാബു, എൻ.കെ. പങ്കജാക്ഷി എന്നിവർക്കുള്ള യാത്രയയപ്പ് 
കോഴിക്കോട് എം.പി. എം.കെ. രാഘവൻ മുഖ്യാതിഥിയായിരിക്കും. വിരമിക്കുന്ന ചിത്രകല അധ്യാപകൻ കെ.സി.രാജീവന് സ്നേഹാദരമായി ചിത്രകലാ പ്രദർശനവും ഉണ്ടായിരിക്കും.
Share news