KOYILANDY DIARY.COM

The Perfect News Portal

എം വി പ്രദീപ്‌ പ്രതിഭാശാലിയായ മാധ്യമപ്രവർത്തകൻ; എം വി ഗോവിന്ദൻ

തിരുവനന്തപുരം: എം വി പ്രദീപ്‌ പ്രതിഭാശാലിയായ മാധ്യമപ്രവർത്തകനായിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം വി പ്രദീപിന്റെ അനുസ്‌മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സങ്കീർണമായ വാർത്തകൾപോലും സാധാരണക്കാർക്ക്‌ മനസ്സിലാകുന്ന രീതിയിൽ എഴുതാനുള്ള കഴിവാണ്‌ അദ്ദേഹത്തെ വ്യത്യസ്‌തനാക്കിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തനത്തിന്റെ ശ്രദ്ധേയമായ തലങ്ങളിലേക്ക്‌ ഉയരേണ്ട പ്രായത്തിലാണ്‌ പ്രദീപ്‌ വിട വാങ്ങിയത്‌. പ്രദീപുമായി ഹൃദയബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി അനുപമ ജി നായർ അധ്യക്ഷയായി. മുഹമ്മദ്‌ കാസിം അനുശോചനപ്രമേയം അവതരിപ്പിച്ചു.

 

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, മുതിർന്ന സിപിഐ നേതാവ്‌ പന്ന്യൻ രവീന്ദ്രൻ, ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആർ പത്മകുമാർ, കെപിസിസി അംഗം ജെ എസ്‌ അഖിൽ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്‌ കുമാർ, കെഎസ്‌ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, മാധ്യമ പ്രവർത്തകൻ വി ജയിൻ എന്നിവർ സംസാരിച്ചു.

Advertisements
Share news