KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്ത് എസ്എആർബിടിഎം ഗവ. കോളജിൽ ജൈവമാലിന്യ സംസ്കരണ പ്ളാൻ്റ് നിർമ്മിച്ചു നൽകി

.

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് എസ്എആർബിടിഎം ഗവ. കോളജിൽ ജൈവമാലിന്യ സംസ്കരണ പ്ളാൻ്റ് നിർമ്മിച്ചു നൽകി. തും കൂർ മുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റാണ് നിർമിച്ച് നൽകിയത്. ഭക്ഷണാവശിഷ്ട ങ്ങൾ അടക്കമുള്ള മുഴുവൻ ജൈവമാലിന്യങ്ങളും ഇതിലൂടെ സംസ്കരിച്ച് ജൈവവള മാക്കാൻ കഴിയും. ശുചിത്വമിഷൻ ഫണ്ടാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്.

 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.വി. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. ഭാസ്കരൻ, എം.കെ. മോഹനൻ എം.പി, അഖില മെമ്പർ റഫീഖ് പുത്തലത്ത് സുബീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സുനിത സി.എം . സ്വാഗതവും ഡോ. അൻവർ സാദത്ത് നന്ദിയും പറഞ്ഞു.

Advertisements
Share news