മുസ്‌ലിം ലീഗ് ”സാദരം 23” നാളെ കൊയിലാണ്ടിയിൽ പി. കെ. കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ‘സാദരം 23’ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൗൺ ഹാളിൽ വ്യാഴാഴ്ച 3 മണിക്കാണ് സാദരം 23. പാലസ്റ്റീൻ ഐക്യദാർഢ്യം, കൊയിലാണ്ടിയുടെ രാഷ്ടിയ ചരിത്രത്തിൽ ശ്രദ്ധേയരായ സി. എച്ച് മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ, പി.വി മുഹമ്മദ് സാഹിബ് എന്നിവരെ ചടങ്ങിൽ അനുസ്മരിക്കും.

ചന്ദ്രിക നവതി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ തുടക്കമിടുന്ന ചന്ദ്രിക ക്ലബിന്റെ ഉദ്ഘാടനം, പാർട്ടി ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ വിഭവ സമാഹരണത്തിൽ മികച്ച പങ്ക് വഹിച്ച യൂണിറ്റുകളെ ആദരിക്കൽ അത്യുജ്വല വിജയം നേടിയ മണ്ഡലത്തിലെ എം. എസ്, എഫ് കേളേജ് യൂണിയനുകൾക്ക് അനുമോദനം എന്നീ പരിപാടികളാണ് ‘സാദരം 23’.

പരിപാടിയിൽ പി.കെ കെ ബാവ, ആബിദ് ഹുസൈൻ തങ്ങൾ, ഉമ്മർ പാണ്ടികശാല. സി. മമ്മൂട്ടി, എം.എ റസാഖ് മാസ്റ്റർ, ടി.ടി.ഇസ്മായിൽ, അഡ്വ. പി. കുൽസു, മിസ്ഹബ് കീഴരിയൂർ തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കുന്നതാണ്. പരിപാടി വൻ വിജയമാക്കണമെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ വി പി.ഇബ്രാഹിം കുട്ടി, സി. ഹനീഫ മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ എന്നിവർ അഭ്യർത്ഥിച്ചു.
