കൊയിലാണ്ടി: സി.പി.എം. പയറ്റുവളപ്പിൽ ബ്രാഞ്ച് സെക്രട്ടറിയും, വ്യാപാരി നേതാവുമായിരുന്ന എം.പി. കൃഷ്ണൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു. രാവിലെ നടന്ന പുഷ്പാർച്ചനക്ക് പി. ബിജു, കെ.പി. അശോക് കുമാർ, പി.വി. രാധാകൃഷ്ണൻ, മുരളീ മോഹൻ, ശിവാനന്ദൻ, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.