KOYILANDY DIARY.COM

The Perfect News Portal

വടകര റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് കിലോയിലധികം കഞ്ചാവ് പിടികൂടി

വടകര റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് കിലോയിലധികം കഞ്ചാവ് പിടികൂടി. ലോകലഹരിവിരുദ്ധ ദിനത്തിൽ ആർപിഎഫും എക്സൈസും വടകര റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വടകര രണ്ടാം നമ്പർ റെയ്ൽവെ പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതാകാമെന്നാണ്  സംശയം.

ആർപിഎഫ് സിഐ എൻ.കേശവദാസ്, എക്സൈസ് ഇൻസ്പെക്ടർ വേണു. എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് എസ്ഐമാരായ ദീപക് എ.പി, അജിത്ത് അശോക് എ.പി, എഎസ്ഐമാരായ സജു. കെ, ബിനീഷ് പി.പി, ഹെഡ് കോൺസ്റ്റബിൾമാരായ കെ. തമ്പി, മകേഷ് വി.പി, അജീഷ്.ഒ.കെ, എൻ. അശോക്, കോൺസ്റ്റബിൾ പി.പി അബ്ദുൾ സത്താർ എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ. കെ, സിപിഒമാരായ അനീഷ്.പി.കെ, രാഹുൽ ആക്കിരി, മുസ്ബിൻ.ഇ.എം എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പങ്കെടുത്തത്.

Advertisements
Share news