KOYILANDY DIARY

The Perfect News Portal

ബീഹാറിലെ നീറ്റ് പരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ അറസ്റ്റിൽ

ബീഹാറിലെ നീറ്റ് പരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ അറസ്റ്റിൽ. ലക്ഷങ്ങൾ നൽകിയെന്നും ചോദ്യ പേപ്പർ തലേന്ന് കിട്ടിയെന്നും അന്വേഷണ സംഘത്തിന് അറസ്റ്റിലായ വിദ്യാർത്ഥികൾ മൊഴി നൽകി. അതേസമയം കേസിൽ എൻ ടി എ യ്ക്ക് സുപ്രീം കോടതി വീണ്ടും നോട്ടീസ് അയച്ചു.

നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ബീഹാറിൽ 4 വിദ്യാർത്ഥികൾ കൂടി അറസ്റ്റിലായി. ക്രമക്കേടുമായി ബന്ധപെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം ഇതുവരെ 13 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ വിദ്യാർത്ഥികൾ കുറ്റം സമ്മതിച്ചതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി.

 

ലക്ഷങ്ങൾ നൽകിയെന്നും ചോദ്യ പേപ്പർ തലേന്ന് കിട്ടിയെന്നുമാണ് വിദ്യാർത്ഥികൾ അന്വേഷണ സംഘത്തോട് വെളിപെടുത്തിയത്. ധാനാപൂർ മുൻസിപ്പാലിറ്റിയിലെ മുൻ എൻജിനീയാറായ സിക്കന്ദർ യാദവേന്ദുവാണ് മുഖ്യ സൂത്രധാരൻ. ഓരോ വിദ്യാർത്ഥിയിൽ നിന്നും 30 ലക്ഷം രൂപ വാങ്ങി പരീക്ഷയുടെ തലേ ദിവസം ചോദ്യ പേപ്പർ ചോർത്തി നൽകുകയായിരുന്നു. അതിനിടെ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എൻ ടി എ യുടെ ആവശ്യത്തിൽ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

Advertisements

 

ഹൈക്കോടതിയിലുള്ള നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. കൗൺസിലിങ് നടപടിക്രമങ്ങൾ നിർത്തിവയ്ക്കില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ജൂലൈ എട്ടിന് പരിഗണിക്കുമെന്നും അറിയിച്ചു. അതേസമയം വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നീറ്റ് പരീക്ഷാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയേക്കും.