KOYILANDY DIARY.COM

The Perfect News Portal

പ്ലാസ്റ്റിക് സംസ്ക്കരണം എന്നത് വ്യാജ പ്രചാരണമെന്ന് മൂടാടി പഞ്ചായത്ത് അധികൃതർ

മൂടാടി: പ്ലാസ്റ്റിക് സംസ്ക്കരണം എന്നത് വ്യാജ പ്രചാരണമെന്ന് മൂടാടി പഞ്ചായത്ത് അധികൃതർ. അനാവശ്യ സമരങ്ങളിലേക്ക് ഇറങ്ങുന്നവർ വസ്തുത മനസിലാക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സികെ ശ്രീകുമാറും, സെക്രട്ടറി എം. ഗിരീഷും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മാലിന്യ മുക്ത നവകേരളം പദ്ധതിയുമായി ജനങ്ങളുടെ പൂർണ്ണ സഹകരിക്കണം ഉണ്ടാകണമെന്നും ഇവർ അഭ്യർത്ഥിച്ചു.

മൂടാടി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കെൽട്രോൺ യൂനിറ്റ് വിപുലീകരിക്കാൻ മാസ്റ്റർ പ്ളാൻ തയാറാക്കാനാണ് ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടത്. പതിമൂന്നേക്കർ ഭൂമിയിൽ രണ്ടേക്കർ മാത്രമേ ഇപ്പോൾ ഉപയോഗിക്കുന്നുള്ളു. ബാക്കി സ്ഥലം കാട് പിടിച്ച് കിടക്കുക്കുകയാണ്. മൂടാടി ഗ്രാമപഞ്ചായത്തിൽ നിലവിൽ കെൽട്രോൺ ഭൂമിക്ക് സമീപത്തായി എം.സി.എഫ് പ്രവർത്തിക്കുന്നുണ്ട്.

 

ഹരിത കർമ സേന അംഗങ്ങൾ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കയറി പാഴ് വസ്തുക്കൾ ശേഖരണം നടത്തുന്നുമുണ്ട്. നിലവിലുള്ള സംവിധാനത്തിന് സ്ഥലപരിമിതിയുള്ളതിനാൽ വലിയ ബുദ്ധിമുട്ടാണ് ഹരിത കർമ സേനാംഗങ്ങളായ സ്ത്രീകൾ അനുഭവിക്കുന്നത്. സൗകര്യപ്രദമായ നിലയിൽ പാഴ് വസ്തു ശേഖരിക്കലും തരം തിരിച്ച് കയറ്റി അയക്കാനാവശ്യമായ കാര്യങ്ങൾ മാത്രമേ പഞ്ചായത്ത് ഉദ്ദേശിച്ചിട്ടുള്ളു.

Advertisements

 

ഇതിനായി പുറമ്പോക്കുകൾ പോലുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്തു നൽകാമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങൾ ലഭ്യമാക്കാനായി നൽകിയ അപേക്ഷകളിൽ ഒന്ന് മാത്രമാണ് കെൽട്രോണിനും നൽകിയിട്ടുള്ളത്. അത് സംബന്ധിച്ച യാതൊരു അനുകൂല മറുപടിയും ലഭിച്ചിട്ടില്ല .

സ്ഥലം ലഭിച്ചാൽ തന്നെ പ്ളാസ്റ്റിക് സംസ്ക്കരണം നടത്തേണ്ട ആവശ്യം പഞ്ചായത്തിനില്ല. നിലവിൽ ക്ലീൻ കേരള കമ്പനിയെന്ന സർക്കാർ ഏജൻസി മുഴുവൻ പാഴ് വസ്തുക്കളും പഞ്ചായത്തിൽ നിന്നും കൊണ്ടുപോകുന്നുണ്ട്. മാലിന്യ മുക്ത നവ കേരളം പദ്ധതി കേരളത്തിലാകെ നടപ്പാക്കുമ്പോൾ നമ്മുടെ വീടുകളിലെ തരം തിരിച്ച പാഴ് വസ്തുക്കൾ ശേഖരിച്ച് കൊണ്ടുപോകാൻ എല്ലാവരും സഹകരിക്കുകയാണ് വേണ്ടതെന്നും, തെറ്റിദ്ധാരണ പരത്തുന്ന നിലയിലുള്ള പ്രചരണം നടത്തുന്നത് ശരിയല്ലെന്നും അറിയിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും അറിയിച്ചു.
Share news