മൂടാടി മലബാർ കോളജ് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മൂടാടി: മൂടാടി മലബാർ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം, ഇന്ത്യയുടെ 79-ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചടങ്ങിൽ 1999-ലെ കർഗിൽ യുദ്ധത്തിൽ ധീരമായി പോരാടിയ മൂടാടി പ്രദേശത്തെ രാജൻ, സത്യൻ, ഹരിനാരായണൻ എന്നിവർക്ക് ആദരവ് നൽകുകയും ചെയ്തു. പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. കെ എം നസീർ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഷാഹിറ എം കെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
.

.
ധീര സേനാംഗങ്ങൾക്ക് പ്രിൻസിപ്പലും, വൈസ് പ്രിൻസിപ്പലും, HOD ജിംല കെ വി എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. ദേശത്തിനായി അവർ നൽകിയ സംഭാവനയും അർപ്പണ മനോഭാവവും സമർപ്പണത്തിനും വിഷദീകരിക്കുകയുണ്ടായി.
.

.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ ധീരതയും ജീവിതവും വിശദീകരിച്ചതിലൂടെ വിദ്യാർത്ഥികൾക്കും കോളജ് സമൂഹത്തിനും മികച്ച പ്രചോദനമായി പരിപാടി മാറി, മാനേജ്മെൻറ് സ്റ്റഡീസ് ഡിപ്പാർട്ട്മെൻറ് HOD സ്വാഗതം പറഞ്ഞു.
