മൂടാടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ആടിയും പാടിയും നൃത്തം ചെയ്തും വേഷപ്രഛന്നരായും ഒരു പകൽ മുഴുവൻ അവർ ആഘോഷമാക്കി. ശാരീരികമായ പരിമിതികൾ ഒന്നും തന്നെ അലട്ടുന്നില്ല എന്ന ആത്മവിശ്വസം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ഓരോരുത്തരും അവതരിപ്പിച്ച പരിപാടികൾ. ഗ്രാമ പഞ്ചായത്തിൽ ആദ്യമായി നടക്കുന്ന ഭിന്നശേഷി കലോത്സവ മായിരുന്നതിനാൽ അല്പം ആശങ്കകൾ സംഘാടകർക് ഉണ്ടാവുക സ്വാഭാവികം.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നടത്തിയ പരിപാടിയിൽ ജനപ്രതിനിധികളായ ഷീജ പട്ടേരി, കെ. ജീവാനന്ദൻ മാസ്റ്റർ, എം.കെ.മോഹനൻ, എം.പി.അഖില, റഫീഖ് പുത്തലത്ത്, സുഹറഖാദർ, എ.വി. ഹുസ്ന, വി.കെ. രവീന്ദ്രൻ എന്നിവരും മുഖ്യ അതിഥികളായി. വാസു മാസ്റ്റർ മൂടാടി, രൺധീപ് എന്നിവരും ഐ.സി.ഡി.എസ് സൂപ്പർ വൈസർ അജ്ഞലി എന്നിവരും പങ്കെടുത്തു. ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന യൂസഫ് ചങ്ങരോത്തിനെ ആദരിച്ചു. പരിപാടി അവതരിപ്പിച്ചവർക്കെല്ലാം ഉപഹാരവും നൽകി.

