KOYILANDY DIARY.COM

The Perfect News Portal

”മൊണ്ടാഷ്” അന്താരാഷ്ട്ര ചലച്ചിത്രമേള പയ്യോളിയിൽ

പയ്യോളി: അന്താരാഷ്ട്ര ചലച്ചിത്രമേള ”മൊണ്ടാഷ്” ഫിബ്രവരി 23, 24, 25 തീയതികളിൽ പയ്യോളിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു, പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സംവിധായകൻ ജിയോ ബേബി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പ്രവർത്തകരും, സിനിമ പ്രവർത്തകരും പങ്കെടുക്കും.
23ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നടക്കുക. എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷതവഹിക്കും. “സിനിമയിലെ തിരുത്തുകൾ” എന്ന വിഷയത്തിൽ തിരക്കഥാകൃത്തും, മാധ്യമ പ്രവർത്തകനുമായ ശ്രീജിത്ത് ദിവാകർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വ്യത്യസ്ത ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കും. പ്രവേശനം തികച്ചും സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
Share news