ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിന് സി.ഒ.എ വാട്ടർ പ്യൂരിഫയർ സമർപ്പിച്ചു
കൊയിലാണ്ടി: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ കമ്മറ്റി ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിന് വാട്ടർ പ്യൂരിഫയർ സമർപ്പണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പ്യൂരിഫയർ സമർപ്പിച്ചുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല പ്രസിഡണ്ട് എം അ,ബ്ദുറഹ്മാൻ അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ പ്രസിഡണ്ട് സത്യനാഥൻ കെ.പി സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. ജിവാനന്ദൻ മാസ്റ്റർ ഇ.കെ ജുബീഷ്, ജയദേവ് കെ.എസ്, റജിൽ വി ആർ, ബിജു പി, ഉഷ മനോജ് തുടങ്ങിയവർ സംസാരിച്ചു.
Advertisements
സംഘടനയുടെ പതിനാലാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ് ജില്ലയിലെ വിവിധ മേഖലകളിൽ അനുബന്ധ പരിപാടികൾ നടന്നുവരികയാണ്. സംസ്ഥാന സമ്മേളനം മാർച്ച് 2, 3, 4 തിയ്യതികളിലായ് കോഴിക്കോട് വെച്ചു നടക്കും. മേഖല സെക്രട്ടറി പി ശ്രീരാജ് സ്വാഗതവും അഭയം പ്രസിഡണ്ട് മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.