KOYILANDY DIARY.COM

The Perfect News Portal

മോദിയുടെ വിവാദ പരാമർശം വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം; പ്രകാശ് കാരാട്ട്

മോദിയുടെ രാജസ്ഥാനിലെ വിവാദ പരാമർശം വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സിപിഐഎം പോളിറ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അടിസ്ഥാനരഹിതമായ പ്രസ്താവനയാണ് മോദി നടത്തിയത്. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്. സിപിഐഎം രാജസ്ഥാൻ പൊലീസിൽ പരാതി നൽകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ആദ്യഘട്ട പോളിംഗിന് ശേഷം നിരാശരായതിനാലാണ് വിഭാഗീയ പ്രസ്താവനകൾ നടത്തുന്നതെന്നും പ്രകാശ് കാരാട്ടിന്റെ പ്രസ്താവന.

Share news