മോദി ട്രംപിന് മുന്നിൽ നാണം കെട്ട് കീഴടങ്ങി; പ്രകാശ് കാരാട്ട്

മോദി ട്രംപിന് മുന്നിൽ നാണം കെട്ട് കീഴടങ്ങിയെന്ന് പ്രകാശ് കാരാട്ട്. അധിക തീരുവയ്ക്കെതിരെ ഇന്ത്യ ഇതുവരെ മിണ്ടിയില്ല എന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളും അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ചു. സഖ്യരാജ്യങ്ങൾ പോലും പ്രതിഷേധം അറിയിച്ചു. ട്രംപിൻ്റെ നീക്കം നേരത്തെ പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വഖഫ് ഭേദഗതി ബില്ലിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മന്ത്രി പി രാജീവ്. മുനമ്പം പരിഹരിക്കാൻ വേണ്ടി ബിൽ കൊണ്ടുവന്ന രീതിയിലാണ് കേരളത്തിലെ ചർച്ചകൾ നടക്കുന്നത്. ആദ്യമായിട്ടാണ് മുസ്ലിം വിഭാഗത്തിൽ ഇല്ലാത്തയാൾ വഖഫിൻ്റെ ഭാഗമാകുന്നത് എന്നും മന്ത്രി പറഞ്ഞു. ബില്ലോടു കൂടി മുനമ്പം പ്രശ്നം അവസാനിക്കുമെങ്കിൽ നാളെ രാജ്യസഭ കൂടി പാസാക്കിയാൽ സമരവും അവസാനിക്കേണ്ടതല്ലേ എന്നും അദ്ദേഹം പ്രതികരിച്ചു.

