പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി. പാലക്കാടുനിന്ന് കണ്ടെത്തിയതായാണ് സൂചന. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ രണ്ടുപേരെയും കാണാതായത്.

സ്‌കൂളില്‍ പൊതുയോഗം ആയതിനാല്‍ നേരത്തെ സ്‌കൂള്‍ സമയം കഴിഞ്ഞിരുന്നു. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടിലെത്താത്തതിനാല്‍ രക്ഷിതാക്കള്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

