മന്ത്രി വീണാ ജോർജും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജും ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മന്ത്രിയുടെ ഒരു മാസത്തെ ശമ്പളവും അലവൻസും അടങ്ങിയ ചെക്ക് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറി. ഇതുകൂടാതെ ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ 10 ദിവസത്തെ വേതനവും നൽകി.
