KOYILANDY DIARY.COM

The Perfect News Portal

എം ജി എസ് നാരായണന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: അന്തരിച്ച ചരിത്രകാരൻ എം ജി എസ് നാരായണന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഞായറാഴ്ച രാവിലെയാണ് മലാപ്പറമ്പിലെ മൈത്രി വീട്ടിലെത്തി ഭാര്യ പ്രേമലതയേയും മക്കളെയും ആശ്വസിപ്പിച്ചത്. കുടംബത്തോടൊപ്പം അൽപ്പനേരം ചെലഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം പി നിഖിൽ, ടൗൺ ഏരിയാ സെക്രട്ടറി എം അജയകുമാര്‍, പി കെ സുനില്‍ കുമാര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചരിത്രകാരൻമാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമായി നിരവധി പേരും ആശ്വാസവാക്കുകളുമായി എം ജി എസിന്റെ വീട്ടിലെത്തിയിരുന്നു.

 

Share news