രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനെന്ന് മന്ത്രി പി രാജീവ്

സസ്പെൻഷൻ പുകമറ സൃഷ്ടിക്കാൻ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനെന്ന് മന്ത്രി പി രാജീവ്. പരാതി വന്നിട്ടും കൊടുത്തതെല്ലാം അംഗീകാരമാണെന്നും സംരക്ഷിച്ച ആളുകള്‍ പ്രത്യേക അവസ്ഥയില്‍ ആണെന്നും മന്ത്രി പറഞ്ഞു. ഇതെല്ലാം സൂചിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണാവസ്ഥയെയാണ്. സ്വന്തം പാര്‍ട്ടിയില്‍ ഉള്ള വനിതാ നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നു. പരാതി ഉയര്‍ന്നപ്പോള്‍ പരിഹരിക്കാതെ, കൂടുതല്‍ ഇരകളെ സൃഷ്ടിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ പേടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുലിനെ പേടിയാണെന്നും നേതാക്കള്‍ക്കെതിരെയുള്ള ഒരോ കാര്യങ്ങളും തുറന്ന് പറയുമെന്നാണ് രാഹുലിന്റെ ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റ ചരിത്രത്തില്‍ ഇത്രയും ജീര്‍ണമായ സംഭവം വേറെയില്ല. പെരുമഴ പോലെ രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. മാധ്യമങ്ങള്‍ക്ക് ഇനിയും രാഹുലിനെ സംരക്ഷിക്കാന്‍ കഴിയില്ല. രാഹുല്‍ രാജിവയ്ക്കണമെന്നത് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

