KOYILANDY DIARY.COM

The Perfect News Portal

മിന്‍ഹാജുല്‍ ജന്ന ദര്‍സ് ഫെസ്റ്റിന് ഉജ്വല സമാപനം

കൊയിലാണ്ടി: ജുമാഅത്ത് പള്ളി കമ്മിറ്റിയുടെ  കീഴിലുള്ള ശൈഖുനാ പാറന്നൂര്‍ ഉസ്താദ് സ്മാരക മിന്‍ഹാജുല്‍ ജന്ന ദര്‍സ് വിദ്യാര്‍ത്ഥികളുടെ ഫെസ്റ്റിന് ഉജ്വല സമാപനം. മൂന്ന് ദിവസങ്ങളിലായി നടന ജല്‍വ 2023ല്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ആദ്യം ദിനം നടന്ന മോട്ടിവേഷന്‍  സെഷന് ട്രൻ്റ് സംസ്ഥാന ട്രൈനര്‍ നൗഷാദ് ചെറുവറ്റ  കുട്ടികളുമായി സംവധിച്ചു.
രണ്ടാം ദിവസം നടന്ന രക്ഷാകര്‍തൃ സംഗമം  ഉസ്താദ് അബ്ദുല്‍ ജലീല്‍ ബാഖവി പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു. പി. പി അനീസ് അലി അധ്യക്ഷത വഹിച്ചു. ഹാശിം തമാം, അസ്ഹര്‍ ബാഖവി എന്നിവർ പ്രസംഗിച്ചു. സമാപന പരിപാടിയുടെ  ഉദ്ഘാടനവും ഹാഫിള് സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുല്‍ ജലീല്‍ ബാഖവി അധ്യക്ഷത വഹിച്ചു.
ടി. കെ മുഹ്‌യുദ്ധീന്‍ ദാരിമി. അസ്ഹര്‍ ബാഖവി. എം. മുഹമ്മദ് സലിം. ബാരി ഫൈസി എന്നിവർ സംസാരിച്ചു. പരിപാടിയില്‍ വിവിധങ്ങളായ ധന സഹായവും വിതരണവും തങ്ങൾ  നിര്‍വഹിച്ചു. ശൈഖുനാ പാറന്നൂര്‍ ഉസ്താദ് സ്മാരക മിന്‍ഹാജുല്‍ ജന്ന ദര്‍സ് ഫെസ്റ്റ്  വിജയികള്‍ക്ക് ഹാഫിള് സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ ട്രോഫി വിതരണം ചെയ്യുന്നു.
Share news