KOYILANDY DIARY.COM

The Perfect News Portal

മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി; കാർ യാത്രക്കാർക്ക് നേരെ ആക്രമണം

.

മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി. മൂന്നാർ- ഉദുമൽപ്പേട്ട സംസ്ഥാന പാതയിലാണ് കാട്ടാന പടയപ്പയുടെ ആക്രമണമുണ്ടായത്. കർണാടക സ്വദേശികളായ കാർ യാത്രക്കാർ രക്ഷപ്പെട്ടു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. ആളുകൾ ബഹളം വെച്ച് ഹോണുകൾ മുഴക്കിയതോടെ ആന കാട് കയറി.

ഇന്നലെ രാത്രി പത്ത് മണിയോടെ തലയാറിന് സമീപമാണ് ആക്രമണമുണ്ടായത്. റോഡിൽ ആനയെ കണ്ടതോടെ ഒരു വശത്തേക്ക് കാർ ഒതുക്കി നിർത്തുകയായിരുന്നു. തുടർന്ന് കാർ മുന്നോട്ടെടുക്കാനായില്ല. പടയപ്പയുടെ ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു. പെട്ടന്ന് വാഹനം മുന്നോട്ടെടുത്തതിനാൽ അപകടം ഒഴിവായി.

Advertisements

 

Share news