KOYILANDY DIARY.COM

The Perfect News Portal

മിഡ്‌ ടൗൺ റസിഡൻസ് അസോസിയേഷന്റെ വാർഷിക ആഘോഷം നടന്നു

കൊയിലാണ്ടി: മിഡ്‌ ടൗൺ റസിഡൻസ് അസോസിയേഷന്റെ വാർഷിക ആഘോഷം കൊയിലാണ്ടിയിൽ നടന്നു. സാംസ്കാരിക സമ്മേളനം നാടകകൃത്തും, സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ, രത്നവല്ലി ടീച്ചർ  സുകുമാരൻ മാസ്റ്റർ, ഇ. ചന്ദ്രൻ, വിശ്വനാഥൻ, പ്രൊഫസർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, എം ടി വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. റസിഡൻസ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു.
Share news