KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി – രണ്ടാംഘട്ടം പ്രവർത്തി ഉത്ഘാടനം 9ന്

ഇരുപതിനായിരം കുടുംബങ്ങൾക്ക് ഇനി കുടിവെള്ളം വൈകാതെ വീട്ടിലെത്തും. കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്തി ഉത്ഘാടനത്തിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. മാർച്ച്‌ 9 ന് രാവിലെ 11 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്തിനാണ് പ്രവൃത്തി ഉത്ഘാടനം ചെയ്യുന്നത്. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ കനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ മുഖ്യഥിതിയാവും.

Advertisements
 കൊയിലാണ്ടി നഗരസഭയുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി കേരള സർക്കാർ  കിഫ്‌ബി പദ്ധതിയിൽ 120 കോടി രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ച 359 കിലോമീറ്റർ വ്യാപ്തിയുള്ള ജല വിതരണശൃംഖലയുടെ പ്രവൃത്തി ഉത്ഘാടനം  വിജയിപ്പിക്കുന്നതിനു സംഘാടക സമിതി രൂപീകരിച്ചു.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. കൊയിലാണ്ടി ഈ എം എസ് ടൗൺഹാളിൽ ചേർന്ന യോഗം കാനത്തിൽ ജമീല MLA ഉത്ഘാടനം ചെയ്തു. ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എ ഇന്ദിര, കെ ഷിജു, ഇ. കെ അജിത്, പ്രജില സി, നിജില പറവക്കൊടി, വാട്ടർ അതോറിറ്റി അസി, എക്സി എഞ്ചിനീയർമാരായ ജഗനാഥൻ- രവീന്ദ്രൻ.  കൗൺസിലർമാരായ മനോജ്‌ പയറ്റുവളപ്പിൽ,  കെ. കെ. വൈശാഖ് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ സുധാകരൻ എന്നിവർ സംസാരിച്ചു. വൈസ്‌. ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതവും സെക്രട്ടറി ഇന്ദു. എസ് ശങ്കരി നന്ദിയും പറഞ്ഞു.