കൊയിലാണ്ടി എസ്എൻഡിപി കോളജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു
കൊയിലാണ്ടി എസ്എൻഡിപി കോളജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ വിവിധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എം.കോം പരീക്ഷയിൽ ഒന്നാം റാങ്കും രണ്ടാം റാങ്കും നേടിയ വിദ്യാർത്ഥികളെയും കോളേജ് പിടിഎ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഒപ്പം വിവിധ എൻഡോവ്മെന്റ് വിതരണവും നടന്നു.
കേരളോത്സവത്തിലും നാഷണൽ യൂത്ത് ഫെസ്റ്റിവലിലും നാടൻ പാട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഒന്നാം വർഷ ബിഎസ് സി വിദ്യാർത്ഥിനി അനീന എസ് നാഥിനെ അനുമോദിക്കുകയും ചെയ്തു. കൊയിലാണ്ടി മുൻസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുജേഷ് സി പി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ബാബുരാജ്, ഡോ. ഭവ്യ ബി, ഡോ. സജീവ്, ജോഷ്‌ന, അഭയ് കൃഷ്ണ എന്നിവർ സംസാരിച്ചു.



