വെർച്വൽ ക്ലാസ് റൂമൊരുക്കി മേലടി ബി.ആർ.സി
ഷഹബാസ് അലിയ്ക്ക് ഇനി ക്ലാസ് റൂം അനുഭവം വീട്ടിലറിയാം.. വെർച്വൽ ക്ലാസ് റൂമൊരുക്കി മേലടി ബി.ആർ.സി… ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾകൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരളയുടെ വൈവിധ്യമാർന്ന പരിപാടിയാണ് വെർച്വൽ ക്ലാസ് റൂം.. പദ്ധതിയിലൂടെ വി.ഇ.എം എ.യു.പി സ്കൂളിലെ ഷഹബാസ് അലിയ്ക്ക് ഇനി ക്ലാസ് റൂമിൽ നടക്കുന്നതെല്ലാം വീട്ടിലിരുന്ന് കാണുകയും കേൾക്കുകയും ചെയ്യാം..

സമഗ്ര ശിക്ഷ കേരള മേലടി ബി ആർ സി അനുവദിച്ച തുകയിലൂടെയാണ് വെർച്വൽ ക്ലാസ് റൂം യാഥാർത്ഥ്യമായത്. വി ഇ എം യു.പി സ്കൂൾ ഏഴാം തരം എ ക്ലാസ് വിദ്യാർത്ഥി ഷഹബാസ് അലി യുടെ വീട്ടിൽ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ നിർവഹിച്ചു. മേലടി ബി.പി സി അനുരാജ് വരിക്കാലിൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബി.ആർ.സി ട്രെയ്നർ മാരായ എം.കെ രാഹുൽ, അനീഷ്. പി, സ്കൂൾ എച്ച് എം രതീഷ് ബാബു എം.കെ , പി.ടി.എ പ്രസിഡണ്ട് വി.പി ബിജു, നാസിബ്, സനി, അഭിജിത്ത് എ, ദൃശ്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർ രജിത നന്ദി പറഞ്ഞു.
