KOYILANDY DIARY.COM

The Perfect News Portal

പാർട്ടിയെ മാധ്യമങ്ങൾ സഹായിക്കേണ്ട പക്ഷെ സാമാന്യ മര്യാദ പാലിക്കണം: ഗോവിന്ദൻ മാസ്റ്റർ

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം നല്ല നിലയിലാണ് പൂർത്തിയായതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തെറ്റായ വാർത്തകളാണ് മാധ്യമങ്ങൾ ആദ്യം മുതലെ പ്രചരിപ്പിച്ചത്, ഇനിയങ്ങോട്ട് വരാനിരിക്കുന്ന സമ്മേളനങ്ങളിൽ സ്വീകരിക്കാൻ പോകുന്ന സമീപനത്തിൻ്റെ സൂചനയാണ്, ഞാൻ സമ്മേളനത്തിൽ സംസാരിച്ചത് ഇന്നലെ മാത്രം, പക്ഷെ വാർത്ത അങ്ങനെയായിരുന്നില്ല, അത് തെറ്റായ രീതി ആണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസാരിക്കുന്നതിന് മുൻപ് തന്നെ തെറ്റായി വാർത്ത നൽകുന്ന രീതി, കഞ്ചാവ് വിൽക്കുന്ന കേന്ദ്രമായ ലോക്കൽ കമ്മിറ്റി ഓഫീസ് മാറി എന്ന് ഞാൻ പറഞ്ഞതായി മാധ്യമങ്ങൾ വാർത്ത നൽകി, തെറ്റായ കാര്യങ്ങളെ വിമർശിക്കുന്നത് പാർട്ടി രീതിയാണ്, പക്ഷെ അതിനെ തെറ്റായ രീതിയിൽ വാർത്ത നൽകി, പാർട്ടിയെ മാധ്യമങ്ങൾ സഹായിക്കേണ്ട പക്ഷെ സാമാന്യ മര്യാദ പാലിക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ എൽ ഡി എഫിന് വലിയ പരാജയം എന്നാണ് പ്രചരിപ്പിക്കുന്നത്. യു ഡി എഫ്‌ നേട്ടം എന്നത് തെറ്റ് ആണെന്നും യുഡി എഫ്‌ സീറ്റ് നിലനിർത്തുകയാണ് ചെയ്തത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിലെ സർവകലാശാലകൾ വലിയ മുന്നേറ്റം നടത്തുന്നു. എന്നാൽ സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുന്നു, വിസി മാരുടെ നിയമനം അതിൻ്റെ സൂചനയാണ്, സിൻഡിക്കേറ്റിനെ തകർക്കാനും യൂണിയൻ പ്രവർത്തനം തടസപ്പെടുത്താനും നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ നയം അനുസരിച്ച് വിസിമാർ എടുക്കുന്ന തീരുമാനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

വിമർശനവും സ്വയം വിമർശനവും പാർട്ടി സമ്മേളനത്തിൻ്റെ ഭാഗമാണ്, പാർട്ടിക്കകത്തെ തെറ്റായ പ്രവണത ഇല്ലാതാക്കാനാണ് പാർട്ടി ശ്രമം, മൂന്നാം പിണറായി സർക്കാർ ഉയർന്നു വരാനുള്ള സാധ്യതയാണ് ചർച്ച ചെയ്യുന്നത്, പാളയം ഏരിയ സമ്മേളന വേദി വിഷയം കോടതിയുടെ പരിഗണനയിൽ ആണ്. കോടതി പറയട്ടെ, പാർട്ടി ശരിയായ രീതിയിലാണ് പോകുന്നത് എന്നും
പാർട്ടിക്ക് വലുത് ജനങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news