KOYILANDY DIARY

The Perfect News Portal

ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു.

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. പുലർച്ചെ മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ അരവണ വിതരണം നിർത്തിവെക്കാൻ കോടതി ഉത്തരവിറക്കുകയായിരുന്നു.

ഇന്നലെ അരവണ വിതരണം നിർത്തിവെച്ചത് ഭക്തരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുലർച്ചെ ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാൻ തീരുമാനിച്ചത്. 707157 ടിന്‍ അരവണ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തു. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വരും. ബാക്കിവന്ന ഏലയ്ക്കയും പിടിച്ചെടുത്തിട്ടുണ്ട്.