KOYILANDY DIARY.COM

The Perfect News Portal

മർകസ് മാലിക് ദീനാർ ആർട്സ് ഫെസ്റ്റ് സിങ് സഫെയ്റിന് തുടക്കം

കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന സിങ് സഫെയ്ർ ആർട്സ് ഫെസ്റ്റിന് തുടക്കമായി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കഥാകൃത്തുമായ പി കെ പാറക്കടവ്  ഉദ്ഘാടനം ചെയ്തു. “ധാർമികതയിലൂന്നിയ വിദ്യാഭ്യാസത്തിന് മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
മർകസ് മെമ്പേർസ് ഇൻസ്റ്റിറ്റ്യൂക്ഷൻ സി.എ.ഒ വി എം റഷീദ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. യുനെസ്കോയുടെ സാഹിത്യ നഗരം പദവി നേടിയ കോഴിക്കോട് നഗരമാണ് സിങ് സഫെയ്റിൻ്റെ തീം. “സ്ഥൈര്യമാണ് സർഗ്ഗാത്മകത” എന്ന പ്രമേയത്തിൽ മൂന്നു ദിവസങ്ങളായി നടക്കുന്ന ആർട്സ് ഫെസ്റ്റിൽ 150 ഓളം മത്സര ഇനങ്ങളിൽ മൂന്ന് സോണുകളിലായി 200ഓളം വിദ്യാർത്ഥികൾ മാറ്റുരക്കും. സയ്യിദ് സൈൻ ബാഫഖി, ഇസ്സുദ്ദീൻ സഖാഫി പുല്ലാളൂർ, ഫക്രുദീൻ മാസ്റ്റർ, ഇർഷാദ് സൈനി, ഷുഹൈബ് സഖാഫി ഒഴുകൂർ, എം.എ.കെ. ഹമദാനി, ജറൂഫ് ഹാജി, തുടങ്ങിയവർ സംബന്ധിച്ചു.
Share news