മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ കടൽ സുരക്ഷാ ശൃംഖല സംഘടിപ്പിച്ചു
കൊയിലാണ്ടി: കടൽ സുരക്ഷാ ശൃംഖല സംഘടിപ്പിച്ചു.. കടലും കടൽസമ്പത്തും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കുന്ന മോദി സർക്കാരിനെതിരെ ” കടൽ കടലിൻ്റെ മക്കൾക്ക് ” എന്ന മുദ്രാവാക്യവുമായി മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ കടൽ സുരക്ഷാ ശൃംഖല സംഘടിപ്പിച്ചു. മത്സ്യതൊഴിലാളി യൂനിയൻ (സിഐടിയു) കൊയിലാണ്ടി, പയ്യോളി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹാർബർ റോഡിൽ പഴയ മാർക്കറ്റ് പരിസരത്ത് നടത്തിയ കടൽ സുരക്ഷാശൃംഖല സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

മത്സ്യതൊഴിലാളികളുടെ വള്ളങ്ങൾക്ക് ആവശ്യമായ മണ്ണെണ്ണ പോലും നൽകാത്ത കേന്ദ്ര സർക്കാർ കോർപ്പറേറ്റ് വൽക്കരണത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ കുടുംബ ബന്ധങ്ങൾപോലും തകർക്കുമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. മത്സ്യതൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു ) ജില്ലാ പ്രസിഡൻ്റ് കെ ദാസൻ അധ്യക്ഷനായി.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ കെ മുഹമ്മദ്, കാനത്തിൽ ജമീല എംഎൽഎ, സിപിഐ(എം) ജില്ലാ കമ്മറ്റിയംഗം പി വിശ്വൻ, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ, സി ഐ ടി യു ഏരിയാ സെക്രട്ടറി സി അശ്വനി ദേവ്, സി എം സുനിലേശൻ, പി വി സചീന്ദ്രൻ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ടി വി ദാമോധരൻ സ്വാഗതവും എ പി ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.
