KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ജാഗ്രതാ സമിതി മാംഗല്യം പ്രീ മാരിറ്റൽ എഡ്യൂക്കേഷൻ പ്രോഗ്രാം നടത്തി 

കൊയിലാണ്ടി: നഗരസഭ ജാഗ്രതാ സമിതി മാംഗല്യം പ്രീമാരിറ്റൽ എഡ്യൂക്കേഷൻ പ്രോഗ്രാം കണയങ്കോട് ഹൗസ് ബോട്ടിന് സമീപത്ത് വെച്ച് നടന്നു. വിവാഹിതരാവാൻ പോവുന്നവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുവാൻ ഉതകുന്ന ബോധവത്കരണ ശിൽപ്പശാല നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷനായിരുന്നു.
.
.
ധബാരി ക്യുരുവി എന്ന സിനിമയിലെ  നായിക മീനാക്ഷി മുഖ്യാതിഥിയായി. ന്യൂ മാഹി എം.എം.എച്ച്.എസ്.എസ് അധ്യാപകൻ ഡോ: സുധീഷ് ബോധവത്കരണ ക്ലാസ് നയിച്ചു. വാർഡ് കൗൺസിലർ വി എം.സിറാജ്, ശശി കോട്ടിൽ, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരായ കെ ഷബില, മോനിഷ എന്നിവർ സംസാരിച്ചു. ക്ലാസ്സിൽ പങ്കെടുത്ത ദമ്പതികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
Share news