മഹീന്ദ്ര ഇവി കൾ എത്തുന്നു. വിലയും ബുക്കിങ് തീയതിയും പ്രഖ്യാപിച്ചു

വാഹനപ്രേമികളെ സൗന്ദര്യം കൊണ്ട് കൊതിപ്പിച്ച ഇവികളാണ് മഹീന്ദ്രയുടെ XEV 9e, BE 6 എന്നിവ. പുതിയ ഇലക്ട്രിക് എസ്‍യുവികളുടെ വില പുറത്ത് വിട്ടിരിക്കയാണ് മഹീന്ദ്ര. മഹീന്ദ്ര XEV 9e, BE 6 ഇവികൾക്കായുള്ള ബുക്കിംഗ് 2025 ഫെബ്രുവരി 14-ന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ബിഇ 6 മോഡലിന് 18.90 ലക്ഷം രൂപ മുതൽ 26.90 ലക്ഷം രൂപ വരെയും എക്സ് ഇവിക്ക് 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. നേരത്തെ ബിഇ 6ന്റെ ബേസ് മോഡലിന്റെ വില മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു.

എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, ടാങ്കോ റെഡ്, നെബുല ബ്ലൂ, ഡെസേർട്ട് മിസ്റ്റ്, റൂബി വെൽവെറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിങ്ങനെ 7 കളർ ഓപ്ഷനുകളിലാണ് മഹീന്ദ്ര XEV 9e എത്തുന്നത്.

ചാർജർ വാഹനത്തിന്റെ വിലയ്ക്കൊപ്പം നൽകില്ലെന്നാണ് വിവരം. ഇതിനായി അധിക തുക മുടക്കേണ്ടി വന്നേക്കും. ഉപഭോക്താക്കൾക്ക് പ്രത്യേകം ഒരു ഹോം ചാർജർ വാങ്ങാനുള്ള ഓപ്ഷൻ നൽകും. വാങ്ങുന്നവർക്ക് 50,000 രൂപ വിലയുള്ള 7.2 kW യൂണിറ്റ് അല്ലെങ്കിൽ 75,000 രൂപയ്ക്ക് ലഭ്യമായ 11.2 kW ചാർജർ എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാം. ഇതിനൊട് വിപണി എങ്ങനെ പ്രതികരിക്കും എന്ന് കണ്ട് അറിയേണ്ടതാണ്.

59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളോടെയാണ് ഇരുവാഹനങ്ങളും എത്തുന്നത്. ബിഇ 6ൽ ആദ്യത്തേതില്‍ 228എച്ച്പിയും രണ്ടാമത്തേതില്‍ 281എച്ച്പിയുമാണ് കരുത്ത് പരമാവധി ടോര്‍ക്ക് രണ്ടിലും 380എന്‍എം. 6.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കും. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ
