മഹാത്മാഗാന്ധിയുടെ 76 -ാം രക്തസാക്ഷിത്വദിനം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു
കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ 76 -ാം രക്തസാക്ഷിത്വദിനം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ. പി. സി. സി മെമ്പർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പ്രതിഞ്ജ ചൊല്ലി കൊടുത്തു. എൻ. വി. വത്സൻ പ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം കെ.എസ് യു സംസ്ഥാന കമ്മറ്റി അംഗം എ.കെ ജാനിബ് മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് കെ.വി ശോഭന, മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ എന്നിവർ സംസാരിച്ചു. പി. ജമാൽ സ്വാഗതവും മനോജ് പയറ്റു വളപ്പിൽ നന്ദിയും പറഞ്ഞു.

