KOYILANDY DIARY

The Perfect News Portal

പട്ടികജാതി ക്ഷേമസമിതി (PKS) കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടിയിൽ നടന്നു

കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി (PKS) കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടി ടൗൺ ഹാളിൽ CPIM ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗവേഷക വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജുകളിൽ പട്ടികജാതി വിദ്യാർത്ഥികൾ ഇല്ലെങ്കിൽ അത് ജനറൽ വിദ്യാർത്ഥികൾക്ക് നല്കണമെന്ന തീരുമാനം ഈ രംഗത്ത് നിന്ന് പട്ടികജാതി വിദ്യാർത്ഥികളെ മാറ്റിനിർത്താനായി സംഘ പരിവാർ ശക്തികളുടെ ഇടപെടലാണെന്ന് ശില്പശാല അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യഭ്യാസ രംഗത്ത് കാവി വത്കരണം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഗവേഷക വിദ്യാർത്ഥികളുടെ ഗവേഷക വിഷയം ഏതെന്ന് സർവ്വകലാശാലയും കേന്ദ്ര ഗവർമേണ്ടും തീരുമാനിക്കുമെന്ന നിലപാട് സർക്കാറും UGC യും എടുത്തിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാണ് മേൽ സൂചിപ്പിച്ച സംവരണം അട്ടിമറിക്കുന്ന നിലപാട് IIM, IIT പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത് നിരവധി വിദ്യാർത്ഥികൾക്കാണ് അവസരം നിഷേധിക്കപ്പെട്ടിട്ടുള്ളത്.

Advertisements

മോദി സർകാറിൻ്റെ നിലനിന്ന് പോരുന്ന ദളിത് വിരുദ്ദ നിലപാട് ഒരിക്കൽ കൂടി വെളിച്ചത്ത് വരികയാണ്. സ്കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും നിഷേധിച്ചും, പട്ടികജാതി  സംരക്ഷണ നിയമം അസ്ഥിരപ്പടുത്തിയും ദളിത് വിഭാഗത്തിനോടുള്ള ക്രൂരത കേന്ദ്ര ഗവർമെണ്ട് തുടരുകയാണ്. ഇതിൽ നിന്നും വ്യത്യസ്ഥമായി കേരളത്തിൽ മാത്രമാണ് പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്കായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും വിദ്യഭ്യാസ തൊഴിൽ രംഗത്തുൾപ്പടെ ആനുകൂല്യങ്ങൾ നല്കിയും സംസ്ഥാന ഗവർമേണ്ട് സംരക്ഷിച്ച് പോരുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടയാണ് PKS നോക്കിക്കാണുന്നത്.

Advertisements

പാർലിമെൻറിൽ മോദി സർക്കാർ കാണിക്കുന്ന എല്ലാ ജനദ്രോഹ നയങ്ങൾക്കെതിരെയും ശബ്ദമുയർത്തണമെങ്കിൽ ഇടതുപക്ഷ MP മാർ ഉണ്ടാവേണ്ടതുണ്ട്. അതിനായി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ശില്പശാല തീരുമാനമെടുത്തു. കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ശില്പശാലയിൽ ജില്ലാ വൈസ് പ്രസിഡൻ്റ് PT ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് വണ്ടിത്തടം മധു. സംസ്ഥാന ജോ. സെക്രട്ടറി പൊന്നുക്കുട്ടൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഷാജി തച്ചയിൽ, മിനി, ജില്ലാ ഭാരവാഹികളായ പ്രകാശൻ, ലികേഷ് കെ ടി, കെ ടി സുനിൽ കുമാർ, അനുഷ പി.വി, മക്കടോൽ ഗോപാലൻ, ജ്യോത്സന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ എം ഭരദ്വാജ് സ്വാഗതവും പിപി രാജീവൻ നന്ദിയും പറഞ്ഞു.